Breaking...

9/recent/ticker-posts

Header Ads Widget

വായന പരമ്പര ശ്രദ്ധേയമാകുന്നു.



മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥം രചിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍  നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായന പരമ്പര ശ്രദ്ധേയമാകുന്നു. നവംബര്‍  25 മുതല്‍ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ദര്‍ശനയില്‍ നടന്നു . 

കോട്ടയം ഡ്രീം സ്റ്റോഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുസ്തക വായനാ പരമ്പര മുന്‍ ചീഫ് സെക്രട്ടറി ഡോ വി.പി ജോയ് ഉദ്ഘാടനം ചെയ്തു. ദര്‍ശന ഡയറക്ടര്‍ ഫാ എമില്‍ പുള്ളിക്കാട്ടില്‍ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി മുഖ്യ പ്രഭാഷണം നടത്തി. എ.പി തോമസ് , പി.കെ ആനന്ദക്കുട്ടന്‍  എന്നിവര്‍ പ്രസംഗിച്ചു. പുസ്തക വായനയില്‍ എം.ബി സുകുമാരന്‍ നായര്‍, അനു കോവൂര്‍, ഗ്ലോറി മാത്യു, ജയമോഹന്‍ ബി, അനിതാ സോമന്‍, സ്‌നേഹ മോള്‍ ലൂക്ക്, അഞ്ജലി തുടങ്ങിയവര്‍  പങ്കെടുത്തു . വിവിധ സംഘടകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സഹകരണത്തോടു കൂടി നടക്കുന്ന പുസ്തകവായന പരമ്പര 29 നു സമാപിക്കും.


Post a Comment

0 Comments