Breaking...

9/recent/ticker-posts

Header Ads Widget

മത്സരിക്കുന്നവരില്‍ വനിത സ്ഥാനാര്‍ഥികള്‍ കൂടുതല്‍



തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോള്‍ 71 ഗ്രാമപഞ്ചായത്തുകളില്‍ 60 ഇടത്തും മത്സരിക്കുന്നവരില്‍ വനിത സ്ഥാനാര്‍ഥികളാണ്  കൂടുതല്‍. ഏറ്റവുമധികം വനിതകള്‍  കാഞ്ഞിരപ്പളളിയിലാണ്, 87 സ്ഥാനാര്‍ത്ഥികളില്‍ 48 വനിതകള്‍.  ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാര്‍ഥികള്‍ കൂടുതല്‍; മുളക്കുളം, നീണ്ടൂര്‍, ബ്രഹ്‌മമംഗലം, കൊഴുവനാല്‍, തീക്കോയി, മീനടം, വാഴപ്പള്ളി  ഗ്രാമപഞ്ചായത്തുകള്‍. ചെമ്പ്, ഉദയനാപുരം, മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീ, പുരുഷ സ്ഥാനാര്‍ഥികള്‍ എണ്ണത്തില്‍ ഒപ്പത്തിനൊപ്പമാണ്. 

ഗ്രാമപഞ്ചായത്തുകളിലെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 4032 ആണ്. സ്ത്രീകള്‍: 2182, പുരുഷന്മാര്‍; 1850. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സര രംഗത്തുള്ള തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്; 178 പേരില്‍ 89 വനിതകള്‍. പാലാ, ഈരാറ്റുപേട്ട നഗരസഭകളില്‍ മാത്രമാണ് പുരുഷ സ്ഥാനാര്‍ത്ഥികള്‍ കൂടുതലുള്ളത്. യഥാക്രമം 69ല്‍ 35, 80ല്‍ 41 വീതം. നഗരസഭകളിലെ 677 സ്ഥാനാര്‍ഥികളില്‍ 357 പേരും വനിതകളാണ്.   83 പേര്‍ മത്സരിക്കുന്ന ജില്ലാ  പഞ്ചായത്തില്‍ 47 പേരും വനിതകളാണ്. പുരുഷന്മാര്‍ 36 പേര്‍. എന്നാല്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെ ആകെ എണ്ണത്തില്‍  പുരുഷന്മാരാണ് മുന്നില്‍.  489 പേരില്‍ 237 പേരാണ് വനിതാ സ്ഥാനാര്‍ഥികള്‍-പുരുഷന്മാരേക്കാള്‍ 15 കുറവ്. 11 ബ്‌ളോക്കുകളില്‍ കടുത്തുരുത്തി, ഏറ്റുമാനൂര്‍, പാമ്പാടി ബ്‌ളോക്കുകളിലാണ് വനിതകള്‍ കൂടുതല്‍, പള്ളം ബ്‌ളോക്കില്‍ ഒപ്പത്തിനൊപ്പമാണ്.  ബാക്കി ഏഴു ബ്‌ളോക്കുകളിലും പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍. ജില്ലയിലെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം  5281 ആണ്. ഇതില്‍ 2823 പേര്‍ സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 2458, സ്ത്രീകളേക്കാള്‍ 365 പേര്‍ കുറവാണ്പുരുഷന്മാര്‍.


Post a Comment

0 Comments