Breaking...

9/recent/ticker-posts

Header Ads Widget

നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന നടന്നു



തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട  നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന നടന്നു. കോട്ടയം ജില്ലയില്‍ 6411 പേരുടെ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ആകെ 11101 സെറ്റ് പത്രികകളാണ് ലഭിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 569 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 4920 പേരുമാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. 
നഗരസഭകളില്‍ 816 പേര്‍ പത്രിക നല്‍കി. സ്ഥാനാര്‍ഥികളും  ഏജന്റ്മാരും  സൂക്ഷ്മ പരിശോധന പ്രക്രിയയില്‍ പങ്കുചേര്‍ന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ പത്രിക പരിശോധിച്ച് യോഗ്യത ഉറപ്പു വരുത്തി സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും ആവശ്യമായ വിവരങ്ങള്‍ കൈമാറി.  സ്‌ക്രൂട്‌നിയ്ക്കു ശേഷം അന്തിമ പട്ടിക  പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുവാന്‍ തിങ്കളാഴ്ച  വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ച ശേഷം  അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക  പ്രസിദ്ധീകരിക്കും. ചിഹ്നം കൂടി ലഭ്യമാകുന്നതോടെ വിവിധ തദ്ദേശസ്ഥാപന വാര്‍ഡുകളിലെ മത്സര ചിത്രം തെളിയും. വീറും വാശിയുമുള്ള പ്രചരണത്തിന് ഇതോടെ  തുടക്കം കുറിക്കും. കോട്ടയം ജില്ലയില്‍ ഡിസംബര്‍ 9ന് രാവിലെ  7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ്വോട്ടെടുപ്പ്.


Post a Comment

0 Comments