കൊഴുവനാലില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഭാര്യയും ഭര്‍ത്താവും സ്ഥാനാര്‍ത്ഥികളാവുന്നു. മുന്‍ കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് അധ്യാപികയുമായ നിമ്മി ട്വിങ്കിള്‍ രാജ് ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനിലേയ്ക്കും ഭര്‍ത്താവ് ടിങ്കിള്‍ രാജ് കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് തോടനാല്‍ വെസ്റ്റ് വാര്‍ഡിലും കേരള കോണ്‍.(എം) ടിക്കറ്റിലാണ് ജനവിധി തേടുന്നത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ ധാരിയായ നിമ്മി വനിതാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ്. ഭര്‍ത്താവ് ട്വിങ്കിള്‍ രാജ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്.





0 Comments