ലീപ് കേരളയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. പഞ്ചായത്ത് ഭരണം പശ്ചാത്തലമാകുന്ന മലയാളത്തിലെ ക്ലാസിക് സിനിമ പഞ്ചവടിപ്പാലം മുതല്‍ തെരഞ്ഞെടുപ്പില്‍ പൊരുതി ജയിച്ച സ്ഥാനാര്‍ത്ഥികളുടെ അവിസ്മരണീയമായ വാചകങ്ങള്‍ വരെ ചോദ്യങ്ങള്‍ക്കു വിഷയങ്ങളായി. എസ്.ഐ.ആറിന്റെ പൂര്‍ണരൂപം മുതല്‍ ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിത ചട്ടം സംബന്ധിച്ചുള്ള ചോദ്യങ്ങളും കൗതുകമുണര്‍ത്തി ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ പി.എ. അമാനത്ത്, ലീപ് ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷറഫ് പി. ഹംസ, തെരഞ്ഞെടുപ്പ് ജില്ലാതല പരിശീലകന്‍ സുനില്‍കുമാര്‍, തെരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ കെ.സത്യന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍ എന്നിവര്‍ ചോദ്യോത്തര പരിപാടിയ്ക്ക് നേതൃത്വം കൊടുത്തു.





0 Comments