ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ഓണ്‍ലൈന്‍ റാന്‍ഡമൈസേഷനിലൂടെ 10812 ഉദ്യോസ്ഥരെ തെരഞ്ഞെടുത്തത്. ഇതില്‍ 2703 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 5406 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ഇവരില്‍ 6843 പേര്‍ സ്ത്രീകളും 3969 പേര്‍ പുരുഷന്‍മാരുമാണ്. ആവശ്യമുള്ളതിനേക്കാള്‍ 40 ശതമാനം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട ലിസ്റ്റ് തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പരിശീലനം നല്‍കും.കളക്ട്രേറ്റില്‍ നടന്ന ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) ഷീബ മാത്യു, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ആര്‍. ധനേഷ് എന്നിവര്‍പങ്കെടുത്തു.





0 Comments