കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവല്ല അമിത ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് ഷിബു തെക്കേമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാര്‍ ഫാ. ജെയിംസ് ആണ്ടാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ബെല്ലാ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം, ഹെഡ്മാസ്റ്റര്‍ സോണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചിഫ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം. ലയണ്‍സ് സോണ്‍ ചെയര്‍മാന്‍ ഡൈനോ ജെയിംസ് , ഡോ. സിമി, പി ജി ജഗന്നിവാസ്, ഡോ. ഹരിദാസ്, കുഞ്ഞുമോന്‍ പുതിയാത്ത്, സാബു മുകളേല്‍, ഗോപു ജഗന്നിവാസ്, മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയില്‍ , അന്നു ജോര്‍ജ്, ജസ്റ്റിന്‍ ജോസഫ്, ബിബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. കണ്ണട ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും കണ്ണടകള്‍ സൗജന്യമായി നല്കി.


.webp)


0 Comments