ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിത വോട്ട് വണ്ടി ജില്ലാ തല റോഡ് ഷോ പ്രയാണം ആരംഭിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ ഐ എ എസ് ഹരിത വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മവും ഹരിത തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബുക്ക് ലെറ്റിന്റെ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക് മജിട്രേട്ട് എസ് ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സി ശ്രീലേഖ, ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അക്ഷയ് സുധീര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 29 ന് ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, ഉഴവൂര്‍, ഡിസംബര്‍ 1 ന് പാമ്പാടി, ളാലം, പാലാ, ഡിസംബര്‍ 2 ന് ഈരാറ്റുപേട്ട എന്നീ പ്രദേശങ്ങളിലൂടെ റോഡ് ഷോ പ്രയാണം നടത്തും.


.webp)


0 Comments