ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായിരുന്ന കെ. എന്‍. ശങ്കരപ്പിള്ള, ബേബി മരുതനാടിയില്‍ എന്നിവരാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അംഗത്വം നല്‍കി, ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം വി.ആര്‍.രാജന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് മധു പുന്നത്തുറ, മുന്‍സിപ്പല്‍ പ്രസിഡന്റ് ടി.ആര്‍.രാജേഷ്, മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി അര്‍ച്ചന എസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിറില്‍ ജി നരിക്കുഴി, രാജു എബ്രഹാം, ഗിരീഷ്, വി. എന്‍. കേശവന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


.jpg)


0 Comments