ളാലം ബ്ലോക്ക് പഞ്ചായത്ത് കടനാട് ഡിവിഷനില്‍ നിന്നും LDF കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥിയായി രാജേഷ് വാളിപ്ലാക്കല്‍ ജനവിധി തേടുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലം ഭരണങ്ങാനം ഡിവിഷന്റെ പ്രതിനിധിയെന്ന നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജേഷ് വാളിപ്ലാക്കല്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. 5 വര്‍ഷക്കാലത്തിനിടയില്‍ 12 കോടി 27 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി രാജേഷ് പറഞ്ഞു. ഭരണങ്ങാനം ഡിവിഷനില്‍ 1 കോടി 77 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നതായും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
ഭരണങ്ങാനം, കരൂര്‍, കടനാട്, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകളിലായുള്ള 53 വാര്‍ഡുകളില്‍ കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖല, തെരുവുവിളക്കുകള്‍, റോഡുകളുടെ നവീകരണം, അംഗന്‍വാടികളുടെ നിര്‍മ്മാണവും, പുനരുദ്ധാരണവും, ലൈഫ് ഭവന പദ്ധതി, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പിലാക്കിയത്. ഒരു കോടി 51 ലക്ഷം രൂപ ചെലവില്‍121 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു., കുടിവെള്ള പദ്ധതികള്‍ക്കായി ഒരു കോടി 47 ലക്ഷം രൂപ, ചെലവഴിച്ചു വിവിധ സ്‌കൂളുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്നിവയ്ക്കായി ഒരു കോടി 67 ലക്ഷം രൂപയാണ് അനുവദിച്ചത്. റോഡ് നവീകരണത്തിന് രണ്ടു കോടി 77 ലക്ഷം രൂപയും, അംഗന്‍വാടികള്‍ക്കായി 57 ലക്ഷം രൂപയും നല്‍കി. മീനച്ചില്‍ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂളിന് കെട്ടിടം വാങ്ങുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചു, ആരോഗ്യ രംഗത്ത് കോടി 20 ലക്ഷം രൂപയും, മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്കായി പത്ത് ലക്ഷം രൂപയും, ലഭ്യമാക്കി.
കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍, വിവിധക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്, എന്നിവയ്ക്കായി 32 ലക്ഷം രൂപ, പുതിയ ട്രാന്‍സ്‌ഫോമറും, ലൈനുകളും സ്ഥാപിച്ചതിന് 32 ലക്ഷം രൂപ, സ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതി, വിവിധ ആശുപത്രികളിലെ പാലിയേറ്റീവ് യൂണിറ്റ് എന്നിവയ്ക്കായി 65 ലക്ഷം രൂപ, കൃഷിയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി 27 ലക്ഷം രൂപ എന്നിങ്ങനെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും സഹകരണം കൊണ്ടാണ് ഇത്രയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. കടനാട്ടില്‍ നിന്നും ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ ഭരണങ്ങാനത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് രാജേഷ് വാളിപ്ലാക്കല്‍.





0 Comments