ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ പാലാ മരിയസദനത്തില്‍ സ്‌നേഹവിരുന്നും നിത്യോപയോഗ സാധനങ്ങളുടെ വിതരണവും പ്രമേഹ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന്റെ അധ്യക്ഷതയില്‍ ലയണ്‍സ് 318 ബി മുന്‍ ഗവര്‍ണര്‍ ഡോ സണ്ണി വി സക്കറിയ നിര്‍വഹിച്ചു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് മനേഷ് ജോസ് കല്ലറയ്ക്കല്‍, ട്രഷറര്‍ സ്റ്റാന്‍ലി തട്ടാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ജി ഹരീഷ് കുമാര്‍ പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലയണ്‍സ് ക്ലബ് മെമ്പേഴ്‌സും മരിയസദനത്തിലെ 500 ഓളം അന്തേവാസികളും ചടങ്ങില്‍ പങ്കെടുത്തു.





0 Comments