തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ഒരേ വീട്ടുനമ്പറില്‍ നിരവധി വോട്ടര്‍മാര്‍. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ 35 ആം നമ്പര്‍ വാര്‍ഡിലാണ് വോട്ടേഴ്‌സ് ലിസ്റ്റിലെ ഒരു പേജില്‍ തന്നെ മുഴുവന്‍ ആളുകളും ഒരേ വീട്ടുനമ്പറില്‍ ഉള്‍പ്പെട്ടു വരുന്നത്. എന്നാല്‍ ഇവരുടെ വീട്ടു പേര് വ്യത്യസ്തമാണ്. നഗരസഭയിലെ 33, 35 വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ നളിനിയും ത്രേസ്യമ്മയും ഇലക്ഷന്‍ ഏജന്റും അടക്കമുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഈ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. കൃത്യമായി കരമടക്കുന്നവരും സ്വന്തം വീട്ടുനമ്പര്‍ ഉള്ളവര്‍ക്കും ആണ് വോട്ടര്‍ പട്ടികയിലെ ഈ വ്യത്യാസം.





0 Comments