തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണ മത്സരിക്കുമ്പോഴും സ്വന്തം ചിഹ്നവും കയ്യിലേന്തിയാണ് മാത്യൂസ് പെരുമനങ്ങാട്ട്പ്രചരണരംഗത്ത് സജീവ മാകുന്നത്. എലിക്കുളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ മാത്യൂസ് പെരുമനങ്ങാട് 2015 ല്‍ആദ്യമായി മത്സരിച്ച് ജയിച്ചപ്പോള്‍ ചിഹ്നം ബള്‍ബായിരുന്നു. 2020 ല്‍ പഞ്ചായത്തി ലെ വട്ടന്താനം വാര്‍ഡില്‍ അങ്കത്തിനിറങ്ങിയത് ഫുട്‌ബോള്‍ ചിഹ്നത്തിലാണ് . കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വന്തം ചിഹ്നം കൈയിലേന്തിയാണ് മാത്യൂസ് പെരുമനങ്ങാടന്‍ വീടുകള്‍ കയറിയിറങ്ങിയത്. ഇത്തവണ ടെലിവിഷന്‍ ചിഹ്നത്തിലാണ് മത്സരം . മുന്‍പ് രണ്ടു തവണയും ചിഹ്നങ്ങള്‍ കയ്യിലേന്തിയാണ് വീടുകയറിയതെങ്കില്‍ ഇത്തവണ ചിഹ്നം തലയില്‍ചുമന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം . അഞ്ചാം വാര്‍ഡിലെ 450 തോളം വീടുകളിലും ചിഹ്നവുമായി സ്ഥാനാര്‍ത്ഥി യെത്തും .


.webp)


0 Comments