Breaking...

9/recent/ticker-posts

Header Ads Widget

അത്യാഹിത വിഭാഗത്തിന് NABH അംഗീകാരം



കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിലെ  അത്യാഹിത വിഭാഗത്തി ന് എന്‍.എ.ബി.എച്ച് (NABH) അംഗീകാരം. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ഈ നേട്ടം ലഭിക്കുന്നത്. നിരന്തരമായ പരിശ്രമത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലമായാണ്, കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് ദേശീയ നിലവാരത്തിലുള്ള NABH Certification  അംഗീകാരം ലഭിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയുടെ , പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമിട്ടു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുന്‍പോട്ടു വെച്ച Quality Improvement Initiative എന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 
ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ . രാജന്‍ ഖോബ്രഗഡെ , ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. കെ വി വിശ്വനാഥന്‍ എന്നിവര്‍  പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. ആശുപത്രിയുടെ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ ഡോ. വര്‍ഗീസ് പി പുന്നൂസ് സുപ്രണ്ട്,ഡോ. ടി. കെ. ജയകുമാര്‍ -വൈസ് പ്രിന്‍സിപ്പല്‍ Dr Ajithkumar K- ഡപ്യൂട്ടി സുപ്രണ്ട്മാരായ ഡോ. രതീഷ് കുമാര്‍ ആര്‍ ,ഡോ. അഞ്ജലി പ്രേം, ഡോ. സിറില്‍ ജേക്കബ് കുര്യന്‍ ,RMO ഡോ. സാം ക്രിസ്റ്റി മാമ്മന്‍ ,  ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഉഷാ പി കെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. NABH അംഗീകാരത്തിന് നിര്‍ണായകമായി. ഗുണനിലവാര മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ Quality Improvement Cell  നോഡല്‍ ഓഫീസര്‍ ഡോ. സരിത ജെ. ഷേണായി,  കോര്‍ഡിനേറ്റര്‍മാരായ  നൈസ്‌മോള്‍ ജോര്‍ജ്ജ്, ചൈത്ര ആര്‍,രാജലക്ഷമി എസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കോര്‍ഡിനേറ്റര്‍മാരായ  ബിജോ ലൂക്കോസ്,  സീമ എസ്, ശ്ട്രീസ ജോര്‍ജ്ജ്, ക്ലിനിക്കല്‍ നഴ്‌സിംഗ് എഡ്യുക്കേഷന്‍ യൂണിറ്റ്  കോര്‍ഡിനേറ്റര്‍മാരാ സ്മിത എസ്,  റോസി ജോണ്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിച്ചത്.  

ആശുപത്രിയുടെ എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം. ഇതിനുമുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രി ആശുപത്രി  പ്രസവ-പ്രസവാനന്തര സേവനങ്ങള്‍ക്കുള്ള ദേശീയ നിലവാര അംഗീകാരം നേടിയിട്ടുണ്ട്. രോഗിസൗഹൃദ സേവനങ്ങള്‍, സുരക്ഷാ പ്രോട്ടോകോളുകള്‍, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാരനിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് ED- NABH അംഗീകാരംലഭിച്ചത്.


Post a Comment

0 Comments