Breaking...

9/recent/ticker-posts

Header Ads Widget

കടനാട്, നീലൂര്, ഉള്ളനാട് NDA സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു



ഭരണങ്ങാനം ബ്ലോക്ക് പഞ്ചായത്ത്  ഡിവിഷനുകളായ കടനാട്, നീലൂര്, ഉള്ളനാട് എന്നീ വാര്‍ഡുകളില്‍ NDA സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥികളായ പി.ആര്‍ മുരളീധരന്‍, പുഷ്പജ, ബിനീഷ് ചൂണ്ടച്ചേരി എന്നിവര്‍ ളാലം ബ്ലോക്ക് RO മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിച്ചു. 

ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സുമിത് ജോര്‍ജ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫസര്‍ ബി വിജയകുമാര്‍, സോമന്‍, ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സജി S തെക്കേല്‍, പാര്‍ട്ടി  പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ മൂര്‍ത്തി,  ജോഷി അറസ്റ്റിന്‍ , എന്‍.കെ രാജപ്പന്‍, പാലാ മണ്ഡലം സെക്രട്ടറി പ്രവീണ്‍കുമാര്‍ കെ.എസ്, ന്യൂനപക്ഷ മോര്‍ച്ച സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ റോജന്‍ ജോര്‍ജ്  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വരാന്‍ പോകുന്ന ത്രിതല  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭാരതീയ പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുമെന്ന് BJP ഭാരവാഹികള്‍ പറഞ്ഞു.


Post a Comment

0 Comments