പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ ഒന്നു മുതല്‍ എട്ടു വരെ ആഘോഷിക്കും. പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷം. ഡിസംബര്‍ 1ന് വൈകിട്ട് ആറരയ്ക്ക് തിരുനാളിന് കൊടിയേറും. ഘോഷയാത്ര, ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം എന്നിവയുടെ തിരുനാളിന്റെ ഭാഗമായി നടക്കും.