ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പാലാ നഗരസഭയില്‍ പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു.. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്ലാസ്റ്റിക് ബാനറുകള്‍, ഫ്‌ലെക്‌സുകള്‍, പ്ലാസ്റ്റിക് പതാകകള്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്കും. പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. പൂര്‍ണ്ണമായും പേപ്പര്‍ പിസിബി സര്‍ട്ടിഫൈ ചെയ്ത 100% കോട്ടണ്‍ പോളിന്‍ തുടങ്ങിയ പുന ചങ്കുളം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. പോളിന്‍ ഷീറ്റുകള്‍ പിസിബി അംഗീകൃത ക്യു ആര്‍ കോഡ് പിവിസി സൈക്ലബിള്‍ ലോഗോ പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം.
കൊടി തോരണങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അണിയിക്കുന്നതിനുള്ള മാലകള്‍ എന്നിവ പൂര്‍ണമായും പ്ലാസ്റ്റിക് പിവിസി വിമുക്തമാകണം. റാലികള്‍, സമ്മേളനങ്ങള്‍, റോഡ് ഷോകള്‍ , യോഗങ്ങള്‍ എന്നിവയിയെല്ലാം എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുകയും പൊതു നിരത്തുകളില്‍ മാലിന്യം ഉപേക്ഷിക്കുന്ന രീതി ഒഴിവാക്കുകയും വേണം. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ അതാത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്കു യൂസര്‍ഫീസ് സഹിതം കൈമാറേണ്ടതാണ്. ഐഡന്റിറ്റി കാര്‍ഡുകള്‍ കൈപ്പറ്റ സ്ഥാനാര്‍ത്ഥികള്‍ ഉടന്‍തന്നെ കൈപ്പറ്റണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഫോമുകളും വിതരണം ചെയ്തു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹരിത പ്രക്രിയകള്‍ ശക്തമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കുമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ സത്യ ബാലന്‍ സി, ഒബ്‌സര്‍വര്‍ സമീര്‍ കുമാര്‍ ഒ.ജെ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ സിയാദ്.എ, രേഖ.എസ്, ഹരിത തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ ആറ്റിലി. പി ജോണ്‍, തിരഞ്ഞെടുപ്പ് പിആര്‍ഒ ധനേഷ് എം.എസ് എന്നിവര്‍ പങ്കെടുത്ത സംസാരിച്ചു.


.webp)


0 Comments