36-ാമത് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25, മുതല്‍ 28 വരെ കോട്ടയം, എം.ഡി.സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കോട്ടയം റവന്യൂ ജില്ലയില്‍പ്പെട്ട 13 ഉപജില്ലകളില്‍ നിന്നും ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 8000 ത്തോളം കലാപ്രതിഭക കലാമേളയില്‍ മാറ്റുരക്കും. 305 നൃത്യ-നൃത്യേതര ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എം.ഡി. സെമിനാരി എച്ച്.എസ്, എം.റ്റി.സെമിനാരി എച്ച്.എസ്.എസ്, മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്. എസ്, സെന്റ് ആന്‍സ്.എച്ച്. എസ്.എസ്, ബേക്കര്‍. എല്‍.പി.എസ്, വിദ്യാധിരാജാ. എച്ച്.എസ്, ഹോളിഫാമിലി.എച്ച്.എസ്.എസ്, സെന്റ്‌റ്: ജോസഫ്‌സ് സി.ജി.എച്ച്.എസ്, എം.റ്റി.എല്‍.പി.എസ്, എം.ഡി.എല്‍.പി.എസ് തുടങ്ങിയ സ്‌കൂളുകളിലെ 13 വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്.


.jpg)


0 Comments