Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ തെരുവുനാടക അവതരണം നടന്നു



ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസില്‍ ലഹരി വിരുദ്ധ തെരുവുനാടക അവതരണം  നടന്നു. ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സ് വുമണ്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് വായനയ്ക്കായി ന്യൂസ് പേപ്പര്‍ വിതരണവും നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം നിഷ ജോസ് K മാണി നിര്‍വഹിച്ചു. സ്‌കൂള്‍ എച്ച്.എം സിസ്റ്റര്‍ സെലിന്‍ ലൂക്കോസ് അദ്ധ്യക്ഷയായിരുന്നു.  ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വുമണ്‍ ഫോറം ചെയര്‍പേഴ്‌സണ്‍ സുരമ്യ വര്‍ഗീസ്, ദീപാമോള്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു.


Post a Comment

0 Comments