മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ ഇ കാണിക്കവഞ്ചി സ്ഥാപിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് സമര്‍പ്പിച്ച ഈ കാണിക്ക വഞ്ചി ഗ്രാമീണ്‍ ബാങ്ക് കുറുപ്പന്തറ ബ്രാഞ്ച് മാനേജര്‍ അരുണ്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ സൗമ്യ എം.എസ്, മാര്‍ക്കറ്റിംഗ് ഓഫീസര്‍ സാബു ചന്ദ്രന്‍,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സണ്ണി പോട്ടയില്‍, സെക്രട്ടറി സൂരജ് കളപ്പുരയില്‍, ജോയിന്റ് സെക്രട്ടറി വിനുമോന്‍ ചക്കക്കുഴിയില്‍, ദേവസം മാനേജര്‍ സുലോചന മോഹനന്‍, കമ്മിറ്റി അംഗങ്ങളായ ശശികുമാര്‍, ഭാസ്‌കരന്‍, നാരായണന്‍കുട്ടി, എന്നിവര്‍പങ്കെടുത്തു.





0 Comments