അതിരമ്പുഴ പഞ്ചായത്തില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഓഫീസില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് ജോയ് തോമസ് ആനിതോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഡോക്ടര്‍ സെലിന്‍ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി അലി സുജാതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം തെരഞ്ഞെടുപ്പ് ക്യാമ്പയിനും നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ലൂസി തോമസ് ചെറുവള്ളി പറമ്പില്‍, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ടോമി പാറപ്പുറം, ത്രേസ്യമ്മ അലക്‌സ് ,ജോയ് ചാക്കോ മുറ്റത്ത് വയലില്‍, മേഴ്‌സി സെബാസ്റ്റ്യന്‍ വട്ടമല, സുജിത്ത് കുമാര്‍, മിനി മാത്യു തുടങ്ങിയവര്‍ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നു.





0 Comments