ജില്ലാ ആരോഗ്യവകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല പ്രോഗ്രാം പാലായില്‍ നടന്നു. ബോധവത്കരണ സന്ദേശ റാലി , സന്നദ്ധ രക്തദാന ക്യാമ്പ്, പൊതുസമ്മേളനം , ഫ്‌ളാഷ് മോബ് എന്നീ പരിപാടികളോടെയാണ് നടന്നത്. പാലാ ളാലം പാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബോധവത്കരണ റാലി പാലാ ഡി വൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയര്‍മാനുമായ കെ സദന്‍ പ്ലാഗ് ഓഫ് ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടന്ന സനദ്ധ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം 130-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ പ്രിയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദിനാചരണ സമ്മേളനം പാലാ ഡി വൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയര്‍മാനുമായ കെ സദന്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം കെ പ്രസാദ് മുഖ്യാതിഥി ആയി പങ്കെടുത്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ലെവിനാ ഡൊമിനിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സ്വകുമാരന്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു , സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. റെജി സക്കറിയ തെങ്ങുംപള്ളി , പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സുനില്‍ തോമസ്, എച്ച് ഡി എഫ് സി ബാങ്ക് ഹെഡ് പ്രദീപ് ജി നാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. പരിപാടികള്‍ക്കും രക്തദാന ക്യാമ്പിനും പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍, സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പില്‍, ഷാജി മാത്യു തകിടിയേല്‍, സൂരജ് പാലാ, രാജേഷ് കുര്യനാട്, ഡൈനോ ജയിംസ് , ഡോക്ടര്‍ മാമച്ചന്‍ , വിഷ്ണു എന്നിവര്‍നേതൃത്വംനല്‍കി.





0 Comments