Breaking...

9/recent/ticker-posts

Header Ads Widget

മാണി സി. കാപ്പന്‍ എംഎല്‍എയുടെ ഭാര്യ ആലീസ് മാണി കാപ്പനും പ്രചരണത്തിന്



പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി മാണി സി. കാപ്പന്‍ എംഎല്‍എയുടെ ഭാര്യ ആലീസ് മാണി കാപ്പനും സജീവമായി രംഗത്ത്. കേരള ഡമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് സുജാ ലക്ഷ്മിയും ആലീസ് മാണി സി കാപ്പനും ഒരുമിച്ചാണ് പ്രചരണത്തിന് ഇറങ്ങിയത്.  എംഎല്‍എയുടെ സ്വന്തം വാര്‍ഡായ   പുലിമലക്കുന്ന് ഏഴാം വാര്‍ഡിലെ യുഡിഎഫ് KDP സ്ഥാനാര്‍ത്ഥിയായ മിനി തങ്കച്ചന്റെ പ്രചരണത്തിനാണ് ഇരുവരും പ്രചരണം നടത്തുന്നത്. 
kdpയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ ടെലിവിഷനാണ് മിനി തങ്കച്ചന്റെ  ചിഹ്നം. വാര്‍ഡില്‍ എം.എല്‍എ നടപ്പിലാക്കിയ  വികസന നേട്ടങ്ങള്‍ മിനിയുടെ വിജയം ഉറപ്പാക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഇടയിലെ സ്വീകാര്യത  തനിക്ക് പ്രചോദനം ആയി എന്ന് മിനി തങ്കച്ചന്‍ പറയുന്നു. UDF സ്ഥാനാര്‍ത്ഥി കളുടെ വിജയത്തിനായി നിയോജകമണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ ആലീസ് മാണി കാപ്പന്‍ പ്രചരണത്തിനിറങ്ങുന്നുണ്ട്.


Post a Comment

0 Comments