Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു



ലയണ്‍സ്  ഡിസ്ട്രിക്ട് 318Bയുടെയും റീജിയണ്‍ 14 വുമണ്‍സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാ  സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു. ലഹരിയില്ലാത്ത പുലരിക്കായ് എന്ന എല്‍.ഇ.ഡി സ്‌ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം  ലയണ്‍സ് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം നിര്‍വ്വഹിച്ചു. 
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റജിമോന്‍ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് തെരുവുനാടകവും സെന്റ് തോമസിലെ കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും നടത്തപ്പെട്ടു. ലയണ്‍സ് റീജിയന്‍ 14 വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  സുരമ്യ വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബിജു കുര്യന്‍, റോവര്‍ ലീഡര്‍ നോബി ഡൊമിനിക്ക്, റെയ്ഞ്ചര്‍ ലീഡര്‍ അനിറ്റ അലക്‌സ്, വിമുക്തി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ വെണ്ണായിപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


Post a Comment

0 Comments