പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളും എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ നിര്യാതയായി. 94 വയസ്സായിരുന്നു. ഏറ്റുമാനൂരിലെ കാരൂര്‍ കിഴക്കേടം വസതിയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.





0 Comments