ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കോട്ടയം സംഘടിപ്പിച്ച ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് കാറ്റഗറിയില്‍ അയ്മനം പൂന്ത്രക്കാവ് സ്വദേശി ബിനു അനീഷ് ചാമ്പ്യനായി . 80 കിലോ ഗ്രാം കാറ്റഗറിയിലാണ് മാസ്റ്റേഴ്‌സ് മത്സരം നടന്നത്. MD സെമിനാരി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പവര്‍ ഹൗസ് ഫിറ്റ്‌നസ് ക്ലബ്ബ് കുമാരനല്ലൂരിന്റെ കീഴിലാണ് ബിനു അനീഷ് മത്സരത്തിനിറങ്ങിയത്,. ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ബിനു മുന്‍പും ശരീര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ സൈനിക് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എല്‍.ഡി ക്ലര്‍ക്കാണ് ബിനു അനീഷ്.




0 Comments