Breaking...

9/recent/ticker-posts

Header Ads Widget

സീരിയല്‍ നടന്‍ ഓടിച്ച വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് പരിക്ക്.



നാട്ടകത്ത് സീരിയല്‍ നടന്‍ ഓടിച്ച വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് പരിക്ക്. ഉപ്പും മുളകും സീരിയലിലെ നടന്‍ സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമാണ് കാല്‍നട യാത്രക്കാരനെ ഇടിച്ചത്. MC റോഡില്‍ നാട്ടകം കോളജ് ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരെയും സ്ഥലത്ത് എത്തിയ പോലീസിനെയും താരം ആക്രമിച്ചതായി പരാതി ഉയര്‍ന്നു. 

ഒടുവില്‍ പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയില്‍ ആയ സിദ്ധാര്‍ത്ഥ് പ്രഭുവിനെ  ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കോട്ടയം ഭാഗത്തുനിന്നും എത്തിയ , സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാല്‍ നട യാത്രക്കാരന്‍ റോഡില്‍ വീണു. ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇയാള്‍ ഇവരുമായി വാക്ക് തര്‍ക്കത്തിലും കയ്യേറ്റത്തിലും ഏര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തര്‍ക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തില്‍ കയറ്റിയത്.


Post a Comment

0 Comments