Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സെന്റ് തോമസ് സ്മാരകത്തില്‍ നസ്രാണി ദേശയോഗം സംഘടിപ്പിച്ചു.



ചേര്‍പ്പുങ്കല്‍ സെന്റ് തോമസ് സ്മാരകത്തില്‍  നസ്രാണി  ദേശയോഗം സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്തു. സമുദായ ശാക്തീകരണം ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും, സംഘടിതശക്തി മാനവ സ്‌നേഹത്തിനും  മാനവസേവക്കും ഉതകുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിക്കപ്പെടണമെന്നും  അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ കോലടി  അധ്യക്ഷനായിരുന്നു.  എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെ  ആവീര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും ഇനിയും ഈ സമൂഹത്തിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും  സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ.മാര്‍ട്ടിന്‍ കല്ലറക്കല്‍ ഓര്‍മിപ്പിച്ചു.ഫാ.ജോസഫ് മുക്കന്‍തോട്ടം ,  ഫാ എബി തകിടിയില്‍ എന്നിവര്‍ സംസാരിച്ചു. സി. ബര്‍ണ്ണദീറ്റ്, സി. ബെറ്റി, സി . ധന്യ , എന്നിവര്‍ വിഷയാവതരണം നടത്തി. മാര്‍ സ്ലീവാ പള്ളിയോഗം സെക്രട്ടറി  ബേബി കൊച്ചുപറമ്പില്‍ ,
  ബാബു മുളക്കത്തറ  വിവിധ സംഘടനാ പ്രതിനിധികളായ  ജസ്റ്റില്‍  വാരപ്പറ മ്പില്‍,  ജോബി . കാരിക്കല്‍ ,ഫ്രാന്‍സീസ് മൂന്നുപീടിക ,ബാബു ചെറുശ്ശേരി,ജോര്‍ജുകുട്ടി കോലന്നൂര്‍,  സജിന്‍ കാമിയാലില്‍,എബിന്‍ ചെരിപുറം തുടങ്ങിയവര്‍സംസാരിച്ചു.


Post a Comment

0 Comments