നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ സ്‌കൂട്ടറും വൈദ്യുത പോസ്റ്റും ഇടിച്ച് തകര്‍ത്തു. കുറവിലങ്ങാട് പള്ളികവലയില്‍ രാവിലെ 7.30 യോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്ക്അപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് 100 മീറ്ററോളം മുന്നോട്ട് കൊണ്ടു പോയി.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഈ ഭാഗത്ത് യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments