സമസ്ത മേഖലകളിലും അഴിമതിയും കൊള്ളയും നടത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അയ്യപ്പനെ തന്നെ കൊള്ളയടിക്കുകയും ഡ്യൂപ്ലിക്കേറ്റ് അയ്യപ്പനെ വെക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ദേവസ്വം മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാന്നാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാന്നാനം മേഖലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, പി.ജി. പ്രസന്നകുമാര്‍, മോഹന ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും സംഗമത്തില്‍പങ്കുചേര്‍ന്നു.





0 Comments