Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫോറോനാ പള്ളിയില്‍ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫോറോനാ പള്ളിയില്‍ ഉണ്ണി മിശിഹായുടെ ദര്‍ശന തിരുനാളിന് ഡിസംബര്‍ 25വ്യാഴാഴ്ച കൊടിയേറും .പാതിരാ കുര്‍ബാനക്ക് ശേഷം വികാരി ഫാ. മാത്യു തെക്കേല്‍ കൊടിയേറ്റും. ഡിസംബര്‍ 26  രാവിലെ വി. കുര്‍ബാനയെ. തുടര്‍ന്ന്  അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഡിസംബര്‍ 29 തിങ്കളാഴ്ച  വൈകിട്ട് 3:00ന് റംസാ, പ്രസുദേന്തി വാഴ്ച്ച.  പരിശുദ്ധ കുര്‍ബാനയും വികാരി ജനറാള്‍:മോണ്‍. ജോസഫ്  മലേപറമ്പില്‍ കാര്‍മികത്വം വഹിക്കും. 6:00 മണിക്ക് ജപമാലപ്രദക്ഷിണം നെയ്യൂര്‍ കുരിശുപള്ളിയില്‍ നിന്നും ആരംഭിക്കും.  ഡിസംബര്‍ 30 ചൊവ്വാഴ്ച വൈകിട്ട് 6:00ന് വി. കുര്‍ബാന, ലദീഞ്ഞ്.ചെമ്പിളാവ് ഗ്രോട്ടോയില്‍ വിശുദ്ധകുര്‍ബ്ബാനയും ലദീഞ്ഞും തുടര്‍ന്ന് പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണവും നടക്കും.  പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 31 ന്  . ഉച്ചകഴിഞ്ഞ് 3 :00ന് തിരി വെഞ്ചരിപ്പ്.. തുടര്‍ന്ന് ഉണ്ണി മിശിഹായുടെ തിരുസ്വരൂപത്തില്‍ നേര്‍ച്ച സമര്‍പ്പണം. എന്നിവ നടക്കും. 4:40ന് തിരുസരൂപം പ്രധാന പന്തലില്‍ പ്രതിഷ്ഠിക്കും. .വൈകിട്ട് 6:30ന് കുമ്മണ്ണൂര്‍ സെന്റ് തോമസ്  സ്മാരകത്തില്‍ ലഭീഞ്ഞ് തുടര്‍ന്ന് 6: 45ന് പ്രദക്ഷിണം. മാര്‍ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്‌സ്, ടൗണ്‍ കപ്പേള ചുറ്റി പള്ളിയിലേക്ക് നീങ്ങും. 11:45ന് വര്‍ഷാവസാന പ്രാര്‍ത്ഥനയും 12:00 ന് വര്‍ഷാരംഭ പ്രാര്‍ത്ഥനയും നടക്കും. 
ജനുവരി 1 വ്യാഴം രാവിലെ 9:30ന് ആഘോഷമായ തിരുനാള്‍ റാസയ്ക്.  ഫാ.തോമസ് തയ്യില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും  തുടര്‍ന്ന് 11 :45 ന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷണം. ഡിസംബര്‍ 25 മുതല്‍ 29 വരെ വൈകിട്ട് 7 :30ന് പ്രൊഫഷണല്‍ നാടകമേള മത്സരവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ. മാത്യു തെക്കേല്‍,സീനിയര്‍ അസിസ്റ്റന്റ് ഫാ.മാര്‍ട്ടിന്‍  കല്ലറയ്ക്കല്‍, അസി.വികാരി ഫാ. ജോസഫ് മൂക്കന്‍തോ ട്ടം,, ട്രസ്റ്റിമാരായ ജോയ് കങ്ങഴക്കാട്ട്, തോമസ് ആരംപുളിക്കല്‍, ജോസ് കോയിക്കല്‍, ബന്നി അട്ടങ്ങാട്ടില്‍, യോഗം സെക്രട്ടറി ബേബിച്ചന്‍ കൊച്ചുപറമ്പില്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ടോമി പറവെട്ടിയാല്‍ AkCC യൂണിറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ കോലടി തുടങ്ങിയവര്‍ സംബന്ധിച്ചു. 
08. 


Post a Comment

0 Comments