കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷം സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കായുള്ള ആരോഗ്യ സുരക്ഷാ സ്‌കീമിന്റെ ഉദ്ഘാടനവും നടത്തി. കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പ്രസ്‌ക്ലബ്ബ് ഹാളിലാണ് പരിപാടികള്‍ നടന്നത്.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ആര്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള കേക്ക് വിതരണം മുതിര്‍ന്ന അംഗം ജോസ് പാലാ നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഇത്തിത്തറ, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് കുര്യനാട്, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ബെയിലോണ്‍ എബ്രാഹം, ജില്ലാ ട്രഷറര്‍ അജേഷ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments