Breaking...

9/recent/ticker-posts

Header Ads Widget

CPI രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാചരണവും, അനുസ്മരണ സമ്മേളനവും



CPI രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാചരണവും അന്തരിച്ച സിപിഐ നേതാക്കള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് അനുസ്മരണ സമ്മേളനവും കുറവിലങ്ങാട്ട് നടന്നു. PD പോള്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന സമ്മേളനം CPIസംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

 CPI കടുത്തുരുത്തി പാലാ മണ്ഡലങ്ങളുടെ സെക്രട്ടറിയും  ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന NM മോഹനന്‍, മാധ്യമ പ്രവര്‍ത്തകനും AITUC ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ജോജോ ആളൊത്ത് എന്നിവരുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണവും നടന്നു. CPI മണ്ഡലം സെക്രട്ടറി PG ത്രിഗുണസെന്‍ അധ്യക്ഷനായിരുന്നു. മണ്ഡലം അസിസ്റ്റന്റ് സെകട്ടറി AN ബാലകൃഷണന്‍ സ്വാഗതമാശംസിച്ചു. CPI കോട്ടയം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍, CPI ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ  TN രമേശന്‍, ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി.റ്റി, ജില്ലാ കമ്മറ്റിയംഗങ്ങളായ  അഡ്വ. PR തങ്കച്ചന്‍, TM സദന്‍, പാലാ മണ്ഡലം സെക്രട്ടറി PK ഷാജകുമാര്‍, കെ.കെ. രാമഭദ്രന്‍, ജയിംസ് തോമസ്, സി.കെ മോഹനന്‍ , അഡ്വ. ബാബുമോന്‍, PR വിനോദ്, സിന്ധു സജികുമാര്‍, പ്രണവ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments