Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തില്‍ ഇ-കാണിക്ക



തൃശ്ശിവപേരൂര്‍ തെക്കെമഠം വക പൂവരണി  മഹാദേവക്ഷേത്രത്തില്‍  കേരള ഗ്രാമീണ്‍ ബാങ്ക് പൈക ബ്രാഞ്ചുമായി സഹകരിച്ച് പൂവരണി ശ്രീ മഹാദേവക്ഷേത്രത്തില്‍ ഇ-കാണിക്ക സമര്‍പ്പണ പദ്ധതി നടപ്പിലാക്കി. ഡിജിറ്റല്‍ പ്രക്രിയയിലൂടെ പൂവരണി ക്ഷേത്രം ഭണ്ഡാരത്തിലേക്ക് ലോകത്തെവിടെ നിന്നും കാണിക്ക സമര്‍പ്പിക്കാന്‍  ഭക്തര്‍ക്ക് കഴിയും . ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് മാനേജര്‍  അനുജ ക്ഷേത്ര മുതല്‍പിടി  സജീവ് കുമാര്‍ന് QR കോഡ് സ്‌കാനര്‍ കൈമാറി ഇ-കാണിയ്ക്ക സംവിധാനത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി, മനോജ് നമ്പൂതിരി, കണ്‍വീനര്‍ കല്ലംപള്ളി ഇല്ലം നാരായണന്‍ നമ്പൂതിരി, സതീഷ് കല്ലകുളം, ജീമോന്‍ സിതാര, ശ്രീകുമാരന്‍ നായര്‍ കാളമ്പുകാട്, ഗോപി കൂച്ചിടത്ത് , ക്ഷേത്രം ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Post a Comment

0 Comments