Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും 14ന്



കോട്ടയം ജില്ലയിലെ വിതരണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഡിസംബര്‍ 14ന് കോട്ടയം ഹോട്ടല്‍ ഫ്‌ലോറല്‍ പാലസില്‍ വച്ച് നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രാഗേഷ് മറ്റം അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജു കലവറ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറര്‍ അനില്‍ കൂട്ടുമ്മല്‍  കണക്ക് അവതരിപ്പിക്കും. ചാക്കോച്ചന്‍ പ്ലാത്തോട്ടം, എക്‌സിക്യൂട്ടീവ് അംഗം വീനസ് കുമാര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. 
ഭാരവാഹി തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രമേഷ് ആര്‍ വരണാധികാരി ആകും. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി, എകെഡിഎ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് റ്റി.റ്റി അഹമ്മദ് , KVVES ജനറല്‍ സെക്രട്ടറി എ കെ എന്‍ പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജു കലവറ, വൈസ് പ്രസിഡന്റ് വേണുഗോപാല്‍ സീമ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ചാക്കോച്ചന്‍ പ്ലാതോട്ടം, ബോബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments