Breaking...

9/recent/ticker-posts

Header Ads Widget

ജോയി കളരിയ്ക്കല്‍ പാലാ നഗരസഭയിലേയ്ക്ക് ജനവിധി തേടുന്നു



പാലായിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായ ജോയി കളരിയ്ക്കല്‍ പാലാ നഗരസഭയിലേയ്ക്ക് ജനവിധി തേടുന്നു. വ്യത്യസ്തമായ രീതിയില്‍ ഇലക്ഷന്‍ പ്രചരണം നടത്തുന്ന സ്ഥാനാര്‍ത്ഥിയായ ജോയി, തന്റെ ഇരുചക്രവാഹനത്തില്‍ തെരഞ്ഞെടുപ്പ് അടയാളമായ ചിഹ്നവും മൈക്കും  ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ച് ആണ് വോട്ട് തേടുന്നത്.  പാലാ നഗരസഭയില്‍ പത്തൊമ്പതാം വാര്‍ഡിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജോയി കളരിക്കല്‍ മല്‍സരിക്കുന്നത്. 
 വാഹനത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളും ചിഹ്നമായ ചൂലും സ്ഥാപിച്ചുകൊണ്ടാണ് വോട്ട് തേടുന്നത്.  കഴിഞ്ഞ 30 വര്‍ഷമായി  പാലായില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജോയി കളരിയ്ക്കല്‍ പാലാപൗരാവകാശ സമിതി പ്രസിഡണ്ട് കൂടിയാണ്. കളരിയ്ക്കന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കര്‍മ്മം ചെയ്യുക ഫലം ഈശ്വരന്‍ തരും എന്നാണ് ജോയിയുടെ നിലപാട്.  നഗരസഭയിലെ 19-ാം വാര്‍ഡിലെ എല്ലാ വീടുകളിലും ഇതിനോടകം ജോയി വോട്ട് തേടി കഴിഞ്ഞു.


Post a Comment

0 Comments