Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ സിഎച്ച്‌സിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു



വേള്‍ഡ് എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗം കൂടല്ലൂര്‍ സിഎച്ച്‌സിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.  IQAC, NSS യൂണിറ്റുകളുടെ സഹകരണത്തോടെ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ തെരുവുനാടകം പ്രധാന ആകര്‍ഷണമായി. ''Overcoming disruption, transforming the AIDS response' എന്ന ഈ വര്‍ഷത്തെ തീമിനെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. എച്ച്‌ഐവി/എയ്ഡ്‌സ് സംബന്ധമായ തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും, രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് ജനങ്ങളില്‍ എത്തിക്കാനുമുള്ള സന്ദേശങ്ങള്‍ അടങ്ങുന്ന പരിപാടികളാണ്  അവതരിപ്പിച്ചത്.



Post a Comment

0 Comments