UDF തിരിച്ചു പിടിച്ച കൊഴുവനാല്‍ പഞ്ചായത്തില്‍ ജോസി ജോസഫ് പൊയ്കയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. UDF ന് 8 ഉം LDF ന് മൂന്നും BJP ക്ക് മൂന്നും സീറ്റുകളാണ് കൊഴുവനാല്‍ പഞ്ചായത്ത് ഭരണസമിതിയിലുളളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ UDF കോണ്‍ഗ്രസ് പ്രതിനിധിയായ ജോസി ജോസഫ് എട്ടുവോട്ടുകള്‍ നേടി. വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ UDF കേരള കോണ്‍ഗ്രസ് അംഗം ആലീസ് ജോയി മറ്റത്തില്‍ എട്ടുവോട്ടുകള്‍ നേടി വിജയിച്ചു. LDF ന്റെയും BJPയയുടെയും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ LDF ഭരണത്തിലായിരുന്ന കൊഴുവനാല്‍ പഞ്ചായത്ത് ഇത്തവണ മികച്ച ഭൂരിപക്ഷത്തോട് UDF പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ജോസി ജോസഫ് കൊഴുവനാല്‍ പഞ്ചായത്തിലെയും ളാലം ബ്ലോക്ക് പഞ്ചായത്തിലെയും അംഗമായിരുന്നിട്ടുണ്ട് .





0 Comments