Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ പഞ്ചായത്തില്‍ ജോഷി ഫിലിപ്പും ബിന്ദു സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു


ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പും വൈസ് പ്രസിഡന്റായി ബിന്ദു സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു ശനിയാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള UDF കോണ്‍ഗ്രസ് പ്രതിനിധിയായ ജോഷി ഫിലിപ്പിന് 16 വോട്ടുകള്‍ ലഭിച്ചു എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷനില്‍ നിന്നുള്ള LDF കേരള കോണ്‍ഗ്രസ് M പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.  വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു.  

എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു. ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തലനാട് ഡിവിഷന്‍ പ്രതിനിധിയായ ബിന്ദു സെബാസ്റ്റ്യന്‍ 16 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി കുറിച്ചി ഡിവിഷന്‍ പ്രതിനിധി സുമ ടീച്ചര്‍ക്ക് 7 വോട്ടുകള്‍ ലഭിച്ചു. പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
  


Post a Comment

0 Comments