മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച്, മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 24 വരെ മെഗാ സര്‍ജറി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ക്യാമ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനിന് അന്‍പത് ശതമാനവും, ഒ.പി. റേഡിയോളജി സേവനങ്ങള്‍ക്ക് ഇരുപത് ശതമാനവും, ഒ.പി. ലാബ് സേവനങ്ങള്‍ക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്. കൂടാതെ സര്‍ജിക്കല്‍ പ്രീ-ഓപ്പറേറ്റീവ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് പതിനഞ്ച് ശതമാനവും ഡിസ്ചാര്‍ജ് ബില്ലില്‍ മൂപ്പത് ശതമാനത്തിന്റെ കിഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എല്ലാ സര്‍ജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9188 925 716, 8281 699 260 എന്നീ നമ്പറുകളില്‍ബന്ധപ്പെടുക.


.webp)


0 Comments