Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ക്ലസ്റ്റര്‍ NSS സപ്തദിന സഹവാസ ക്യാമ്പ്


നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പിന്റെ കുറവിലങ്ങാട് ക്ലസ്റ്റര്‍ തല ഉദ്ഘാടനം കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.തോമസ് മാത്തന്‍കുന്നേല്‍  അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ കെ കെ ശശികുമാര്‍ . സ്‌നേഹാങ്കണം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലസ്റ്റര്‍ കണ്‍വീനര്‍ ഡോ. പി.ജെ. സിന്ധു റാണി, പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍,  പി.ടി.എ പ്രസിഡന്റ് എന്‍.ഡി. പൈലി, പ്രോഗ്രാം ഓഫീസര്‍ ബിന്ദു സഖറിയാസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും. യുവത, ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന സന്ദേശവുമായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിത്തും കൈകോട്ടും, സ്‌നേഹാങ്കണം, മണ്ണും മനുഷ്യനും, വേരുകള്‍ തേടി, കരുതല്‍ കവചം, ഡിജിറ്റല്‍ ഉണര്‍വ്, ലഹരിക്കെതിരെ നാടുണരട്ടെ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.




Post a Comment

0 Comments