കുറവിലങ്ങാട് ദേവമാതാ കോളജില്‍ പ്രത്യാശയുടെ നിറഭേദങ്ങള്‍ എന്ന പേരില്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രകലാപ്രദര്‍ശനം നടന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ സെല്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് ന്റെ നേതൃത്വത്തിലാണ് കലാപ്രദര്‍ശനം സംഘടിപ്പിച്ചത് . വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, ആക്രിലിക് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, പേസ്റ്റല്‍ പെയിന്റിംഗ് എന്നിങ്ങനെ വിവിധ മാതൃകകളിലാണ് ദേവമാതയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ കലാവിസ്മയം ഒരുക്കിയത്.
പ്രശസ്ത ചിത്രകാരന്‍ കുര്യാക്കോസ് കെ. വി. കലാപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയന്‍ചിറ, സി. ഡോ. ഫാന്‍സി പോള്‍, ഡോ. മിനി സെബാസ്റ്റ്യന്‍, ഡോ. ടോണി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിസ്റ്റര്‍ അലീന കുര്യക്കോസ്, സന ഷാജിദ് സി., മിനു ബാബു, കൃഷ്ണരാജ് ടി. ആര്‍., സച്ചു ജേക്കബ്, അദ്വൈദ് സാബു, അമൃത പ്രിയ എം എ. എന്നീ വിദ്യാര്‍ത്ഥികള്‍ രചിച്ച ചിത്രങ്ങളാണ് പ്രദര്‍ശനവിപണനമേളയില്‍ സജ്ജീകരിച്ചിരുന്നത്.





0 Comments