Breaking...

9/recent/ticker-posts

Header Ads Widget

പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി.



പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍ പതാകയുമായി അമലോല്‍ഭവ കുരിശുപള്ളിയിലേക്ക് പ്രദിക്ഷണം നടന്നു. തുടര്‍ന്ന് ജൂബിലി ആഘോഷ കമ്മിറ്റി പ്രസിഡന്റും കത്തീഡ്രല്‍ പള്ളി വികാരിയുമായ ഫാദര്‍ ജോസ് കാക്കല്ലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

 ളാലം പഴയ പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍,  ളാലം പുത്തന്‍പള്ളി വികാരി ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍, ഫാദര്‍ ജോസഫ് ആലഞ്ചേരി , ഫാദര്‍ ജോബി കുന്നക്കാട്ട്,  ഫാദര്‍ ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ രാജേഷ് പാറയില്‍, അലക്‌സാണ്ടര്‍ മുളക്കല്‍, ടോമി പാനായില്‍  തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിസംബര്‍ 6 വരെ എല്ലാ ദിവസവും രാവിലെ 5.30നും വൈകിട്ട് ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഡിസംബര്‍ ഏഴിന് രാവിലെ 11ന് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. ഞായറാഴ്ച രാത്രി ടൗണ്‍ ചുറ്റിയുള്ള ആഘോഷമായ പ്രദിക്ഷണവും നടക്കും. ഡിസംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍.


Post a Comment

0 Comments