Breaking...

9/recent/ticker-posts

Header Ads Widget

ഭിന്ന ശേഷി വാരാചരണം നടന്നു.



ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പാലാ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി വാരാചരണം നടന്നു. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി , ചിത്രരചന , പോസ്റ്റര്‍ രചന , ലോഗോ മേക്കിംഗ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ പങ്കെടുത്ത വിളംബര റാലി പാലാ ളാലം പാലം ജംഗ്ഷനില്‍  പാലാ DYSP  കെ.സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

 റാലി  പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു.  AEO സജി കെ. ബി. , സെന്റ് തോമസ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. റെജിമോന്‍ സ്‌കറിയ, ബി.പി.സി. രാജ്കുമാര്‍.കെ. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ HM ശ്രീകല P ,. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭിന്ന ശേഷി വാരാചരണം സമാപനം ഡിസംബര്‍ 3 ന് പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.


Post a Comment

0 Comments