Breaking...

9/recent/ticker-posts

Header Ads Widget

ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ ആരംഭിച്ചു



പാലാ സെന്റ് തോമസ് കോളേജില്‍ ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ ആരംഭിച്ചു. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് , റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ആയി ഉയര്‍ത്തിയതിന്റെ 25-ാം  വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പരിഷത്തിന്റെ വെബ് പോര്‍ട്ടലായ ലൂക്ക,  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 

നവംബര്‍ 7ന് കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു  ഉദ്ഘാടനം  നിര്‍വഹിച്ച് തുടക്കം കുറിച്ച   ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും  കടന്നുപോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ ഗവേഷകര്‍ തുടങ്ങി എല്ലാവരോടും സംവദിക്കുന്ന തരത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.  ഡിസംബര്‍ 5-ാം തീയതി വരെ പാലാ സെന്റ് തോമസ് കോളേജില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ എക്‌സിബിഷന്‍ തുടരും. ക്വാണ്ടം സിദ്ധാന്തത്തിന്റെ സങ്കീര്‍ണ്ണാശയങ്ങളെ വിശദീകരിക്കുന്നതിന് പരീക്ഷണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, മാതൃകകള്‍ മുതലായവ ഉപയോഗപ്പെടുത്തുന്നുണ്ട്.  പരിശീലനം നേടിയ വിദഗ്ധര്‍ ആശയങ്ങള്‍ ലളിതമാക്കി വിശദീകരിച്ചു കൊടുക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പ്രദര്‍ശനം കാണുന്നതിന് സൗകര്യമുണ്ടായിരിക്കും.


Post a Comment

0 Comments