Breaking...

9/recent/ticker-posts

Header Ads Widget

മൂന്നിലവ് ഗ്രാമപഞ്ചായത്തിനും, വാര്‍ഡ് മെമ്പര്‍ക്കും എതിരെ ആരോപണം



മൂന്നിലവ് ഗ്രാമപഞ്ചായത്തിനും, വാര്‍ഡ് മെമ്പര്‍ക്കും എതിരെ  ആരോപണങ്ങളുമായി പ്രദേശവാസികളായ  ജോണ്‍സണ്‍ പാറക്കലും, റിജിലും രംഗത്തെത്തി. നിലവില്‍ പണി പൂര്‍ത്തീകരിക്കാത്ത അംഗന്‍വാടിയുടെ തൊട്ടടുത്ത് തന്നെ കൂട്ടക്കല്ല് അങ്കന്‍വാടി പണിയുന്നതില്‍ അഴിമതിയുണ്ടെന്നും റിജില്‍ ആരോപിച്ചു. ലോക ബാങ്കില്‍ നിന്നും ലോണെടുത്ത് പുതുതായി പണിയുന്ന അംഗന്‍വാടിയുടെ സ്ഥലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ എഴുതി നല്‍കിയിട്ടില്ലെന്നും, ആ സ്ഥലത്തിന്റെ ശരിയായ ഉടമ മറ്റൊരു വ്യക്തി ആയിരിക്കെ വ്യാജരേഖ ചമച്ചാണ് രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നും ഇവര്‍ ആരോപിച്ചു.  വിവരാവകാശ നിയമപ്രകാരം ഇവര്‍ക്കു ലഭിച്ച രേഖകള്‍ പ്രകാരം സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ എഴുതി നല്‍കിയിട്ടില്ലെന്നും, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.


കുടുംബരോഗ്യ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിട്ടതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുന്‍പ് 12-ാം വാര്‍ഡ് മെമ്പര്‍ ആയിരുന്ന അജിത് ജോര്‍ജ് നഷ്ടപ്പെടുത്തിയ സ്വര്‍ണമാലയുടെ പണം തിരികെ നല്‍കിയില്ലെന്നും, സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അജിത് ജോര്‍ജ് നല്‍കിയ നാമനിര്‍ദ്ദേശ  പത്രികയില്‍ സമര്‍പ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നും ജോണ്‍സണ്‍ പാറക്കല്‍ പറഞ്ഞു.  കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോണ്‍സണ്‍ പാറക്കലും,റിജിലുംപറഞ്ഞു.


Post a Comment

0 Comments