Breaking...

9/recent/ticker-posts

Header Ads Widget

ലോട്ടറി വില്‍പ്പനക്കാരന്‍ കാറിടിച്ച് മരിച്ചു



റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ കാറിടിച്ച് മരിച്ചു. കൊണ്ടൂര്‍ കിഴക്കേതില്‍ കെ.വി ജോസാണ് (59) മരിച്ചത്. പാലാ തൊടുപുഴ റോഡില്‍ മാനത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 4നായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് വരികയായിരുന്ന കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് വരുന്നതിനിടെ റോഡിന് കുറുകെ കടക്കുകയായിരുന്ന ജോസിനെ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Post a Comment

0 Comments