ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഫ്‌ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇടമറുക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അസി: സര്‍ജന്‍ ഡോ. ശോഭശ്രീ റെജി പരിപാടി ഉദ്ഘാടനം ചെയ്യുകയും എയ്ഡ്സ് ബോധവത്കരണ സന്ദേശം നല്‍കുകയും ചെയ്തു.
എസ്.എഫ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ: ഡോ. റോയി പി. കെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ ക്കും എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എഫ്.എസ് വിദ്യാര്‍ത്ഥികള്‍, വ്യാപാരി വ്യവസായികള്‍, മുനിസിപ്പാലിറ്റി അംഗങ്ങള്‍, ഓട്ടോ ഡ്രൈവഴ്സ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ റവ: . ഡോ. മനു കെ. വി, പ്രിന്‍സിപ്പല്‍ റവ: ഡോ. റോയി പി. കെ, അഡ്മിനിസ്‌ട്രേറ്റര്‍ റവ: ഫാ. ബിനോദ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍നേതൃത്വംനല്‍കി.





0 Comments