കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, സ്‌കൂള്‍ വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറി വിഭാഗം സില്‍വര്‍ ജൂബിലി ആഘോഷ സമാപനവും യാത്രയപ്പ് സമ്മേളനവും ചൊവ്വാഴ്ച നടക്കും. വിളംബര റാലിയെ തുടര്‍ന്ന് കിടങ്ങൂര്‍ സെന്റ് മേരിസ് പാരിഷ് ഹാളില്‍ നടക്കുന്ന പൊതു സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നവീകരിച്ച സ്‌കൂള്‍ പ്രവേശന കവാടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും.


.webp)


0 Comments