Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ വെണ്‍മനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണശ്രമം



അതിരമ്പുഴ ശ്രീ വെണ്‍മനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണശ്രമം. ക്ഷേത്രത്തിന്റെ തിരുനടയില്‍ ഇരുന്ന കാണിക്ക വഞ്ചിയില്‍ നിന്നും പണം അപഹരിക്കാന്‍ മോഷ്ടാവ് നടത്തിയ ശ്രമം ഭക്തജനങ്ങളുടെ സംയോജിതമായ ഇടപെടല്‍ മൂലം ഒഴിവായി. ഏകാദശിയോട് അനുബന്ധിച്ച് വനിതാ ഭക്തരുടെ വായന നടക്കുന്നതിനിടയില്‍ ആയിരുന്നു അകത്ത് കടന്ന് മോഷ്ടാവ് ശ്രീ കോവിലിന് മുന്നിലെ കാണിക്ക വഞ്ചി തകര്‍ത്ത് പണാഭരണത്തിനു ശ്രമം നടത്തിയത്. ക്ഷേത്രം  ട്രസ്റ്റി മംഗലശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി മോഷണം സംബന്ധിച്ച് ഏറ്റുമാര്‍ പോലീസില്‍ പരാതി. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസവും ഇതേ മോഷ്ടാവ് കാണിക്കവഞ്ചി തുറന്നു പണാപകരണം നടത്തിയിരുന്നു. ഏകദേശം 21 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മോഷണം നടത്തിയത്.



Post a Comment

0 Comments